കോഴിക്കോട് : പതിനൊന്നാം ശമ്പളപരിഷ്ക്കരണം കെ എസ് ബി സിയിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് ബി സി ജീവനക്കാർ ജൂൺ 30 ന് നടത്തുന്ന പണിമുടക്ക് സമരവും 20 ന് സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ കെ.എസ്. ബി.സി എപ്ലോയിസ് കോ ഓഡിനേഷൻ ജില്ലാ കമ്മറ്റി തീരുമാനിച്ചു.
സർക്കാർ പൊതുമേഖലക്കും കെ എസ് ബി സി ജീവനക്കാർക്കും അനുകൂലമായ നയസമീപനം സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥ തലത്തിൽ സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചു അനാവശ്യ കാലതാമസം വരുത്തി ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാത്തതിൽ സംയുക്ത ട്രേഡ് യൂണിയൻ കോർഡിനേഷൻ യോഗം പ്രതിഷേധിച്ചു. യോഗത്തിൽ സി.കെ മണിലാൽ അധ്യക്ഷത വഹിച്ചു. സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ടി.പി സുനീഷ്, കെ പ്രദിപ് ,,ഒ വിജേഷ് . ,പി. സജീവൻ, എം.പി രതീഷ് എന്നിവർ സംസാരിച്ചു . ഭാരവാഹികളായി ചെയർമാൻ- സി.കെ മണിലാൽ, ജനറൽ കൺവീനർ – കെ. പ്രദീപ്, ട്രഷറർ -പി.കെ ബൈജു എന്നിവരെ തെരഞ്ഞെടുത്തു.