ബുള്ളറ്റിൽ മാരക ലഹരിമരുന്ന് കടത്ത്: തുറയൂർ സ്വദേശി എക്സൈസ് വലയിൽ എട്ട് ഗ്രാം മെത്താഫെറ്റമിനും കഞ്ചാവും പിടിച്ചെടുത്തു

news image
Apr 19, 2026, 2:10 pm GMT+0000 payyolionline.in

കൊയിലാണ്ടി: ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ മാരക ലഹരിമരുന്നായ മെത്താഫെറ്റമിൻ കടത്തുകയായിരുന്ന തുറയൂർ സ്വദേശി കൊയിലാണ്ടി എക്സൈസിന്റെ പിടിയിലായി. തുറയൂർ ചിറക്കര സ്വദേശി കല്ലിടവയൽ വീട്ടിൽ മുഹമ്മദിനെയാണ് (38) എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

ഇന്നലെ രാത്രി ഒമ്പതുമണിയോടെ തുറയൂർ പാലം ജങ്ഷന് സമീപത്തുവെച്ചായിരുന്നു എക്സൈസിന്റെ മിന്നൽ പരിശോധന. ഇയാൾ സഞ്ചരിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റിൽ ഒളിപ്പിച്ച നിലയിൽ എട്ട് ഗ്രാം മെത്താഫെറ്റമിനും 150 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊയിലാണ്ടി എക്സൈസ് ഇൻസ്‌പെക്ടർ സമേഷ് കെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗം അസിസ്റ്റന്റ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സജീവൻ, പ്രിവന്റീവ് ഓഫീസർമാരായ ശിവകുമാർ കെ.കെ., നൈജീഷ് ടി., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ രാകേഷ് ബാബു, അനീഷ് കുമാർ, ഷംസുദ്ദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe