പയ്യോളി: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക പലമടങ്ങായിവർദ്ധിപ്പിച്ച കേരള സർക്കാർ നടപടിക്കെതിരെ കേരള പ്രവാസി സംഘം പയ്യോളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക, ലോക കേരളസഭ പിരിച്ചു വിട്ട നടപടി പിൻവലിക്കുക, നോർക്ക ഡിവിഡൻ്റ് പദ്ധതി പുനസ്ഥാപിക്കുക, മരണാനന്തര സഹായം ഉടൻ വിതരണം ചെയ്യുക എന്നീ മുദ്രാവാക്യങ്ങളും മാർച്ചിൽ ഉയർത്തിയിരുന്നു. പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രൻ മാങ്ങോട്ടിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പി.കെ ചന്ദ്രൻ അധ്യക്ഷനായി. റഷീദ് മേലടി , നാരായണൻ കൊളാരി, സി ടി അസ്സയിനാർ, കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ.ആർ.സി സ്വാഗതവും കെ വി സുരേഷ് നന്ദിയും പറഞ്ഞു.
നോർക്ക ഇൻഷുറൻസ് പ്രീമിയം വർദ്ധനവിനെതിരെ പയ്യോളിയിൽ പ്രവാസി പ്രതിഷേധം
Nov 1, 2026, 2:43 pm GMT+0000
payyolionline.in
പ്രാണവായുവിന് വില നൽകേണ്ടി വരുമെന്ന് എം.പി. വീരേന്ദ്രകുമാർ മുന്നറിയിപ്പ് നൽകി ..
മണിയൂർ മങ്കര പുത്തൻ പീടികത്താഴ കുഞ്ഞയിശ അന്തരിച്ചു
