മഹാബലി കേരളം ഭരിച്ചിട്ടില്ല; വാമനൻ ഇല്ലാത്ത ഓണം അപൂർണം: മന്ത്രി മുരളീധരൻ

news image
Sep 17, 2022, 6:05 am GMT+0000 payyolionline.in

ദുബായ്∙ മഹാബലി കേരളം ഭരിച്ചു എന്നത് കെട്ടുകഥയാണെന്നും മധ്യപ്രദേശിൽ ഭരണം നടത്തിയിരുന്ന രാജാവിന് ഓണവുമായുള്ള ബന്ധം മനസ്സിലാകുന്നില്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു.

നർമദാ നദിയുടെ തീരദേശം ഭരിച്ച ഉദാരമതിയും നീതിമാനുമായ രാജാവാണു മഹാബലിയെന്നാണ് ഭാഗവതം എട്ടാം കാണ്ഡത്തിൽ പറയുന്നത്. അതിപ്പോൾ മധ്യപ്രദേശിലാണ്. അദ്ദേഹം കേരളം ഭരിച്ചതിന് തെളിവില്ല. എല്ലാ നന്മയും കേരളത്തിൽ നിന്നു വരണം എന്നാഗ്രഹിക്കുന്ന മലയാളികൾ മഹാബലിയെ ദത്തെടുത്താവാമെന്നും മന്ത്രി മന്ത്രി പറഞ്ഞു. കോൺസുലേറ്റിന്റെ ഓണാ ഘോഷാനാടകം ചെയ്യുക യായിരുന്നു.

 

സാമ്രാജ്യത്വ ഭരണനാളുകൾ ചരിത്രത്തെ ചരിത്രത്തെ വികലമാക്കുകയോ വളച്ചൊടിക്കുകയോ ചെയ്തിട്ടുണ്ട്. അങ്ങനെയാകാം ഓണവും മഹാബലിയുമായി ബന്ധമുണ്ടായത്. മഹാബലി നീതിമാനായ രാജാവും വാമനൻ വില്ലനുമായാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ, ഭാഗവതം പറയുന്നത് വാമനൻ മഹാബലി മോക്ഷം നൽകിയ ആളെന്നാണ്.

എങ്കിലും മലയാളികൾ കെട്ടുകഥ ആഘോഷിക്കുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ നന്മകളെ അടർത്തിയെടുത്ത് ആഘോഷിക്കുന്നതിൽ തെറ്റില്ല. ഈ ആഘോഷം നമ്മെ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നതും നല്ല നാളിലേക്കു നയിക്കുന്നതുമാണ്. കോൺസുലേറ്റിന്റെ ഓണാഘോഷത്തിൽ മഹാബലിയും വാമനനും ഒന്നിച്ചു പങ്കെടുക്കുന്നതിൽ സന്തോഷമുണ്ട്. മഹാബലി മാത്രമുള്ള ആഘോഷങ്ങൾ അപൂർണമാണെന്നും മുരളി പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe