മീനങ്ങാടി സ്കൂൾ വിനോദ യാത്ര വിവാദം; വിദ്യാർത്ഥികൾക്കെതിരായ സൈബർ ആക്രമണത്തിൽ പോക്സോ കേസ്

news image
Nov 6, 2026, 1:40 pm GMT+0000 payyolionline.in

വയനാട്: മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദത്തെ തുടർന്ന് വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിന് പോക്സോ കേസ് എടുത്ത് സൈബർ പൊലീസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നൽകിയ പരാതിയിലാണ് നടപടി. ഐടി ആക്ടും പോക്സോ വകുപ്പുകളും ചേർത്താണ് കേസെടുത്തത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് ബിഎൻഎസ് 79, ഐടി ആക്ട് 67B, പോക്സോ ആക്ട് 11(i) & 12) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കുട്ടികൾക്കെതിരെ മോശം കമന്റ് ഇട്ടവരും പോസ്റ്റ്‌ ഇട്ടവരും കുടുങ്ങും.

അധിക്ഷേപ പരാമർശം നടത്തിയ ഫേസ്ബുക്ക്‌ അക്കൗണ്ടുകൾ സൈബർ പൊലിസിൻറെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസമാണ് മീനങ്ങാടി ഹയർസക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റ്റും വിനോദയാത്രയ്ക്കിടെ ഹൈദരാബാദിലെ ബാർ റസ്റ്റോറന്റിലേക്ക് കയറി പോകുന്നതും പുറത്തേക്ക് ഇറങ്ങിവരുന്നതുമായ ദൃശ്യങ്ങൾ യുഡിഎഫ് മീനങ്ങാടി നേതൃത്വം പുറത്ത് വിട്ടത്. ഈ ദൃശ്യങ്ങൾ സഹിതമാണ് പൊലീസിന് പരാതി നൽകിയത്. പ്രിൻസിപ്പൽ മദ്യപിച്ചു എന്ന് തെളിയിക്കാനല്ല, കുട്ടികളുടെ ആരോപണം ശരിയായിരുന്നു എന്ന് തെളിയിക്കാനാണ് ദൃശ്യങ്ങൾ എന്നായിരുന്നു വിശദീകരണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe