മുയിപ്പോത്ത് ദാറുൽ ഖുർആൻ സെന്റർ നാളെ നാടിന് സമർപ്പിക്കും

news image
Oct 3, 2024, 4:56 pm GMT+0000 payyolionline.in

മേപ്പയ്യൂർ: പ്രമുഖ പൺഡിത വരേണ്യനും അറബിക് സാഹിത്യ കാരനുമായിരുന്ന അരീക്കൽ അബ്ദുർറഹ് മാൻ മുസ്ലിയാരുടെ നാമധേയത്തിൽ സ്ഥാപിതമായ മുയിപ്പോത്ത് ദാറുൽ ഖുർആൻ ഇസ്ലാമിക് റിസർച്ച് സെന്ററിന്റെ  ന്യൂ ബ്ലോക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്‌ നാളെ നാടിന് സമർപ്പിക്കും.

നാളെ നാടിന് സമർപ്പിക്കുന്ന മുയിപ്പോത്ത് ദാറുൽ ഖുർആൻ ഇസ്ലാമിക് റിസർച്ച് സെന്ററിന്റെ  ന്യൂ ബ്ലോക്ക്

നാളെ വൈകീട്ട് മൂന്നു മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്തങ്ങൾ പങ്കെടുക്കും. 2017ൽ ആരംഭിച്ച സ്ഥാപനത്തിൽ മദീനത്തുന്നൂർ കോളജിന്റെ ഓഫ് ക്യാമ്പസ്, തിബ് യാൻ പ്രി സ്കൂൾ, സുന്നി വിദ്യാഭ്യാസ ബോർഡ്‌ സെക്കണ്ടറി മദ്റസ, സാന്ത്വാന കേന്ദ്രം എന്നിവ പ്രവർത്തിച്ചു വരികയാണ്.

ചടങ്ങിൽ ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ ടി ഷിജിത്ത്, കെ എം ജെ സോൺ പ്രസിഡന്റ് കൊച്ചേരി കുഞ്ഞബ്ദുള്ള സഖാഫി, മുഹമ്മദ്‌ ബാഖവി പേരാമ്പ്ര, അരീകൽ ഇബ്രാഹിം മുസ്‌ലിയാർ, വേലിയെരി ഇബ്രാഹിം മുസ്‌ലിയാർ, സാബിത്ത് സഖാഫി എന്നിവർ സംബന്ധിക്കും. യോഗത്തിൽ അരീകൽ അബ്ദുള്ള മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ബാസിൽ നൂറാനി, ഹകീം മാസ്റ്റർ, പി കെ ഹസൈനാർ, ടി പി കുഞ്ഞമ്മദ് മാസ്റ്റർ, ഫാറൂഖ് മാസ്റ്റർ, ഇഖ്ബാൽ എം ആർ, കെ എം മുഹമ്മദ്‌, മുസ്തഫ ബാഖവി, ബഷീർ സഖാഫി എന്നിവർ സംബന്ധിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe