മേപ്പയ്യൂർ താജുൽ ഉലമ സുന്നി സെന്റർ എസ് വൈ എസ് സാന്ത്വന കേന്ദ്രം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

news image
Oct 7, 2024, 1:59 pm GMT+0000 payyolionline.in

മേപ്പയ്യൂർ:  നിടുംപൊയിൽ യൂണിറ്റ് താജുൽ ഉലമ സുന്നി സെന്റർ എസ് വൈ എസ് സാന്ത്വന കേന്ദ്രം ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ നൂറിലധികം രോഗികളെ പരിശോധിച്ച് രോഗനിർണ്ണയം നടത്തി. കുരുടി മുക്ക് സിൻകോ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഷുഗർ, കൊളസ്‌ട്രോൾ, ബ്ലഡ് പ്രഷർ തുടങ്ങിയ ടെസ്റ്റുകൾക്ക് കൂടിയുള്ള സൗകര്യം ഏർപ്പെടുത്തിയത് ക്യാമ്പിൽ വന്നവർക്ക് കൂടുതൽ ആശ്വാസമായി.

മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ സി പി അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു

കുരുടി മുക്ക് സിൻകോ മെഡിക്കൽ സെന്ററിന്റെ സഹരണത്തോടെ നിടുംപൊയിൽ യൂണിറ്റ് താജുൽ ഉലമ സാന്ത്വന കേന്ദ്രം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ഡോ. ജിഷ്ണു ജിതിൻ പരിശോധന നടത്തുന്നു

മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ സി പി അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത് പ്രസിഡന്റ്‌ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. സുഹൈർ സഖാഫി, കെ ടി കെ പ്രഭാകരൻ, ഹമീദ് നീലമ്പത്ത്, ഡോക്ടർ ജിഷ്ണു, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ജാസിം എം ഇ സ്വാഗതവും  ഹാഫിള് ഷാഫി ഉലൂമി നന്ദിയും പറഞ്ഞു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe