മേലടി ശ്രീകുറുംമ്പ ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവത്തിന് നാളെ കൊടിയേറും

news image
Feb 5, 2026, 3:05 pm GMT+0000 payyolionline.in

പയ്യോളി: മേലടി ശ്രീകുറുംമ്പ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവത്തിന് നാളെ കൊടിയേറും. ഫെബ്രുവരി 6 നാളെ രാവിലെ 9 മണിക്ക് തന്ത്രി കളാശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ അഭിനവ് കുരിയാടി കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട് , രാത്രി 9. 30 ന് അനുമോദന ചടങ്ങിൽ പാരിതോഷിക വിതരണം വടകര സി ഐ സി.എസ്. ദീപു ഇൻസ്‌പെക്ടർ ഓഫ് പോലീസ്, വടകര കോസ്റ്റൽ ഏരിയ നിർവഹിക്കും. തുടർന്നു ഗ്രാമോത്സവം.

 

7ന് ഗാനമേള, 8 ന് ഉച്ചയ്ക്ക് പ്രസാദഊട്ട്, രാത്രി 10 മണിക്ക് മെഗാ ഷോ, 9 ന് വൈകിട്ട് 5ന് തൊണ്ടി  പുനത്തിൽ തറവാട്ടിൽ നിന്നുള്ള പുന്നെല്ല്  വരവ്, രാത്രി 8.30 ന് മെഗാ ദാ ണ്ഡിയ,10 ന് കാലത്ത് വളപ്പിൽ തറവാട്ടിൽ നിന്നുള്ള വരവ്, ഉച്ചയ്ക്ക് പ്രസാദഊട്ട്, താലപ്പൊലി എഴുന്നള്ളത്ത് , രാത്രി 8.30ന് വലിയ പുരയിൽ തറവാട്ടിൽ നിന്നുള്ള പാൽ എഴുന്നള്ളത്ത് തുടർന്ന് ക്ഷേത്ര നടയിൽ വെടിക്കെട്ട്, 11 ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, ഗുരുതി തർപ്പണം, അനുഗ്രഹം വാങ്ങലും ഭണ്ഡാര സമർപ്പണവും, രാത്രി മധ്യമ സമ്പ്രദായത്തിലുള്ള ഗുരുതർപ്പണം, തുടർന്നു വെടിക്കെട്ട് എന്നിവ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe