കീഴ്പ്പയ്യൂർ: മാരക വിപത്തായി സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ലഹരി നിർമാർജന സമിതിയുടെ സഹകരണത്തോടെ കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സംഗമം നടത്തി. കീഴ്പ്പയ്യൂർ മൂഹിയിൽ ഇസ് ലാം മദ്രസയിൽ നടന്ന സംഗമം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.എക്സയ്സ് ഓഫീസർ കെ ഗണേശൻ ക്ലാസ്സെടുത്തു.

എൽ.എൻ.എസിന്റെ സഹകരണത്തോടെ കീഴ്പ്പയ്യൂർ മഹല്ലിന്റെ അഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉത്ഘാടനം ചെയ്യുന്നു.
ഇ.പി അബ്ദുറഹിമാൻ അധ്യക്ഷനായി. ലഹരിമുക്ത ഗ്രാമത്തിനായി മഹല്ലിൽ അടുത്ത നാലു മാസം നടത്താൻ ഉദ്ദേശിക്കുന്ന കർമ്മ പദ്ധതികൾ മഹല്ല് ജനറൽ സെക്രട്ടറി കെ.പി അബ്ദുറഹിമാൻ വിശദീകരിച്ചു. മെഹബൂബലി അശ്അരി, അഷീദ നടുക്കട്ടിൽ, സറീന ഓളോറ, എം.കെ ഇസ്മായിൽ, കീഴ്പോട്ട് മൊയ്ദീൻ, എ.കെ രാജൻ, മുറിച്ചാമന പക്രൻ എന്നിവർ സംസാരിച്ചു. യൂസഫ് താവന സ്വാഗതാവും, ഹുസൈൻ കമ്മന നന്ദിയും പറഞ്ഞു.