വടകര യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ കൊയിലാണ്ടി ഡി.സി.സി. മുൻ പ്രസിഡന്റ് യു. രാജീവന്റെ വീട്ടിലെത്തി

news image
Mar 11, 2024, 11:00 am GMT+0000 payyolionline.in

കൊയിലാണ്ടി: വടകര പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ ഡി.സി.സി. മുൻ പ്രസിഡന്റ് യു. രാജീവന്റെ വീട്ടിലെത്തി പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. കുടുംബാംഗങ്ങളോടൊപ്പം അരമണിക്കൂറോളം ചെലവഴിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, യു.ഡി.എഫ്. നേതാക്കളായ പാറയ്ക്കൽ അബ്ദുള്ള, പി. രത്നവല്ലി, മഠത്തി ൽ നാണു, മഠത്തിൽ അബ്ദുറ ഹ്മാൻ വി.പി. ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂർ വി.പി. ഭാസ്കരൻ, കെ. വിജയൻ, വി.വി. സുധാകരൻ, മുരളി തോറോത്ത്, വി.ടി. സുരേന്ദ്രൻ, കെ.പി. വിനോദ് കുമാർ, നടേരി ഭാസ്കരൻ, കെ.എം. സുമതി, പി.വി. നാണി, എ. അസീസ്, റഷീദ് പുളിയഞ്ചേരി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. നിരവധി പാർട്ടി പ്രവർത്തകരുമെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe