തുറയൂർ: തുറയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യുഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. യുഡിഎഫ് പ്രതിനിധാനം ചെയ്യുന്ന 5, 13 വാർഡുകളിലെ റോഡുകള്‍ക്ക് അനുവദിച്ച ഫണ്ട് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് മെമ്പർമാർ ബോർഡ് മീറ്റിങ് ബഹിഷ്കരിച്ചത്. തുടര്‍ന്ന് ഇവര്‍ പയ്യോളി അങ്ങാടിയിൽ പ്രകടനം നടത്തി. പാകനാർപ്പുരം, കുലുപ്പ എൽ പി സ്കൂൾ റോഡ്, വി കെ കൃഷ്ണമേനോൻ റോഡ് എന്നിവക്ക് വകയിരുത്തിയ ഫണ്ട് രാഷ്ട്രീയ പ്രേരിതമായി ഒഴിവാക്കിയതായാണ് ആരോപണം. യുഡിഎഫ് അംഗങ്ങളായ കുറ്റിയിൽ റസാഖ്, എ കെ. കുട്ടികൃഷ്ണൻ, സി എ നൗഷാദ്, കെ എം ജിഷ , കെ പി ശ്രീകല എന്നിവർ സംസാരിച്ചു.
തുറയൂരിൽ ഭരണസമിതി യോഗത്തിൽ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി; നടപടി വാർഡുകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്
Nov 14, 2023, 7:32 am GMT+0000
payyolionline.in
ഹിജാബ് നിരോധനത്തിൽ നിലപാട് മാറ്റി കർണാടക സർക്കാർ; തല മറക്കുന്ന എല്ലാ വസ്ത്രവു ..
‘ഞങ്ങളുടെ മകൾക്ക് നീതി നേടിത്തരാൻ കൂടെ നിന്നവർക്ക് നന്ദി’: ആലുവയി ..