പയ്യോളി അങ്ങാടിയിൽ തുറയൂർ വാട്സപ്പ് കൂട്ടായ്മയുടെ സമൂഹ നോമ്പുതുറയും ഇഫ്താർ മീറ്റും

news image
Apr 2, 2024, 4:39 am GMT+0000 payyolionline.in

തുറയൂർ: തുറയൂർ വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പയ്യോളി അങ്ങാടിയിൽ സമൂഹ നോമ്പുതുറയും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.  ഇഫ്താർ മീറ്റിൽ പ്രമുഖ സാഹിത്യകാരൻ ഡോ. സോമൻ കടലൂർ ഉൽഘാടനം ചെയ്തു. റംസാൻ സന്ദേശ പ്രഭാഷണം ഡോ. ഇസ്മായിൽ മരുതേരി നിർവഹിച്ച ചടങ്ങിൽ യൂസഫ് മാസ്റ്റർ  സ്വഗതവും ഹംസ കോയിലോത്ത് അദ്യക്ഷയും വഹിച്ചു.

രാഷ്ട്രിയ സാമൂഹിക സംസ്കാരിക രംഗത്തെ നിരവധി നേതാക്കന്മാറ് ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പയ്യോളി അങ്ങാടിയിലെ ടാക്സി സ്റ്റാൻഡിൽ വെച്ചു നടത്തിയ നോമ്പ് തുറയിൽ ആയിരത്തിൽ പരം ആളുകൾ പങ്കെടുത്തു. നിരവധി ജീവ കാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്ന തുറയൂരിലെ വാട്സാപ്പ് കൂട്ടായ്മയാണ് ഇഫ്സുൽ മഹല്ല്. മദ്രസയിൽ പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ചു ആദരിക്കുകയും ചെയ്തു.

 

രാഷ്ട്രിയ രംഗത്തെ പ്രമുഖർ സി കെ അസീസ്, ആർ ബാലകൃഷ്ണൻ, സിഎം രാജൻ, എം ടി അഷ്‌റഫ്‌, കുടക്കാട്ടു ശ്രീനിവാസൻ, കെ ടി ഹരീഷ്, യു സി ശംസുദ്ധീൻ, മണിയോത്ത് മൂസ, നിസാർ കണ്ടോത്ത്, നസീർ പൊടിയാടി, വി പി അസ്സയ്നാർ, റഫീഖ് എരഞ്ഞ മണ്ണിൽ തുടങ്ങിയവർ പങ്കെടുത്തു. യു എ ഇ പ്രവാസികളും ഇതിന്റെ ഭാഗമായി. വളരെ വ്യത്യസ്തമായ രീതിയിൽ തുറയൂരിലെ ജനങ്ങൾ ഏറ്റെടുത്ത നോമ്പുതുറ വളരെ ശ്രദ്ധേയമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe