വിഷ്ണുപ്രിയയ്ക്കായി അരലക്ഷം രൂപ സമാഹരിച്ച് ഡ്രൈവര്‍മാരും

news image
Sep 6, 2022, 5:42 pm GMT+0000 payyolionline.in

പേരാമ്പ്ര: വിഷ്ണുപ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള കാരുണ്യയാത്രയില്‍ പങ്കുചേര്‍ന്ന് പേരാമ്പ്രയിലെ ഓട്ടോക്കാരും. ഒരു ദിവസം മുഴുവന്‍ ഓട്ടോഓടി കിട്ടിയ വരുമാനം ഈ ഡ്രൈവര്‍മാര്‍ ആരുമെടുത്തില്ല. എല്ലാം വിഷ്ണുപ്രിയ ചികിത്സസഹായ നിധിയിലേക്ക് നല്‍കി. പേരാമ്പ്ര ചെമ്പ്ര റോഡ് ഓട്ടോ സെക്ഷനിലെ ഡ്രൈവര്‍മാരാണ് ഈ സദുദ്യമത്തില്‍ പങ്കാളികളായത്. കുറ്റ്യാടികോഴിക്കോട് റൂട്ടിലെ ബസ്സുകള്‍ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ വരുമാനം ചികിത്സാസഹായ കമ്മിറ്റിക്ക് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പേരാമ്പ്രയിലെ ഓട്ടോക്കാരും  സഹായവുമായെത്തിയത്. 40  ഓട്ടോക്കാര്‍ കിട്ടിയ വരുമാനം ചികിത്സാസഹായ കമ്മിറ്റിയിലേക്ക് നല്‍കി.

51,050 രൂപ പേരാമ്പ്ര അഡീഷണല്‍ എസ്.ഐ. പി.എം. ജെറാര്‍ഡ് ചികിത്സാസഹായ കമ്മിറ്റി ഖജാന്‍ജി എം.എം. ചന്ദ്രനെ ഏല്‍പ്പിച്ചു. മഠത്തില്‍ ചന്ദ്രദാസ് അധ്യക്ഷനായി. എ.എം. അബ്ദുള്‍സാലം, എന്‍.സി. പ്രേമന്‍, പി.സി. അനില്‍കുമാര്‍, വി.പി. ബിജു എന്നിവര്‍ പ്രസംഗിച്ചു. മറ്റ് സ്ഥലങ്ങളിലെ ഓട്ടോക്കാരും സഹായ ധനം സ്വരൂപിക്കാന്‍ യാത്ര നടത്തുന്നുണ്ട്. പേരാമ്പ്ര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഊത്രോത്ത് മീത്തല്‍ സുരേന്ദ്രന്റേയും ശാന്തയുടേയും മകളാണ് വിഷ്ണുപ്രിയ. രണ്ട് വൃക്കകളും തകരാറിലായി ഉടന്‍ ശസ്ത്രക്രിയനടത്തേണ്ട അവസ്ഥയിലാണ്.

image (1)

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe