പയ്യോളി: മുൻ ദേശീയ കബഡി താരവും ,രാജ്യസഭാംഗം ഒളിമ്പ്യൻ പി.ടി.ഉഷയുടെ ഭർത്താവുമായ വി.ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ പി.ടി.ഉഷയുടെ വസതിയിൽ എത്തി.

ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ.നവാസ് മാസ്റ്റർ,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി, ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ , പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി എന്നിവർ അനുഗമിച്ചു.
