തിക്കോടി: കെ എസ് എസ് പി എ കൊയിലാണ്ടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്റ് വേണു പുതിയടുത്തിൻ്റെ വിയോഗത്തിൽ കെ എസ് എസ് പി എ തിക്കോടി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. കോഴിപ്പുറം ജവഹർ ഭവനിൽ ചേർന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡൻറ് പി സത്യാനന്ദൻ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡൻറ് പി വത്സരാജ്, എം കെ വാസു, ടി പി ഗോപാലൻ, കണാരൻ തിക്കോടി, രാജീവൻ ഒതയോത്ത്, കെ കെ രാജൻ, എം വത്സല നിയോജക മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി കെ സജീവൻ സ്വാഗതവും സി പ്രസീദ് നന്ദിയും പറഞ്ഞു.