ശബരിമലയിൽ ഭക്തജനത്തിരക്ക്; തീര്‍ത്ഥാടകരുടെ നീണ്ട നിര ശരംകുത്തിയും മരക്കൂട്ടവും കഴിഞ്ഞ് അപ്പാച്ചിമേട്ടിലെത്തി

news image
Dec 19, 2023, 2:01 pm GMT+0000 payyolionline.in

സന്നിധാനം: ശബരിമലയിൽ ഭക്തജനത്തിരക്ക് ക്രമാതീതമായി വർധിക്കുന്നു. സന്നിധാനത്ത് നിന്ന് നീളുന്ന വരി ശരംകുത്തിയും മരക്കൂട്ടവും കഴിഞ്ഞ് അപ്പാച്ചിമേട്ടിലെത്തി. നിലവിൽ 70000ത്തോളം ഭക്തർ 18-ാം പടി കയറിയെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അപ്പാച്ചിമേട് മുതൽ ബാച്ചുകളായാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് അയക്കുന്നത്.

പുതിയ ബാച്ച് പൊലീസ് സംഘത്തിലെ പകുതി പേർ ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പൊലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് പൊലീസ് തീരുമാനം. ഭക്തരുടെ വാഹനങ്ങൾ പൊലീസ് പല സ്ഥലങ്ങളിലും തടഞ്ഞിട്ടേതിനെ തുടർന്ന് ദേവസ്വം ബോർഡംഗവുമായി തർക്കമായിരുന്നു. നിലവിൽ വാഹനങ്ങൾക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ സുദർശൻ ഐ എ എസ് അറിയിച്ചത്. വരും ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിങ്ങും 90000 ത്തിനd മുകളിലാണ്. ഇതും ഇനിയുള്ള ദിവസങ്ങളിലുണ്ടെക്കാവുന്ന തിരക്കിനെയാണ് സൂചിപ്പിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe