ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ശിലാഫലകം തകർത്ത സംഭവം : കെ കെ രമ എംഎൽഎ സ്ഥലം സന്ദർശിച്ചു

news image
May 6, 2025, 5:35 am GMT+0000 payyolionline.in

അഴിയൂർ: ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിം ഉദ്ഘാടനത്തിന്റെ ശിലാഫലകം തകർത്ത സ്ഥലം കെ കെ രമ എം എൽ എ കാണാൻ എത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കെ.കെ രമ ഉദ്ഘാടനം നടത്തിയത്തിന്റെ ശില ഫലകമാണ് സാമൂഹിക വിരുദ്ധർ അടിച്ച് തകർത്തത്. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നാല് ലക്ഷം രൂപ ചിലവാക്കിയാണിത് സ്ഥാപിച്ചത്.

കുട്ടികൾകൾക്കും യുവജനങ്ങൾക്കും പ്രായ വ്യാത്യാസമില്ലാതെ എല്ലാവരും ഏറെ പ്രാധന്യത്തോടെ ഉപയോഗ്യക്കുകയും നോക്കി കാണുകയും ചെയ്യുന്ന ഒരു സംവിധാനത്തിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ജീമ്മിലെ സ്പോർട്ട്സ് ഉപകരണങ്ങൾ നശിപ്പിച്ചിട്ടില്ല. സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്ന് കെ.കെ രമ ആവശ്യപ്പെട്ടു. പോലിസ് ഈ കാര്യത്തിൽ ഫലപ്രദമായി ഇടപെടണം. നടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികൾ പോലീസിൽ പരാതി നൽകി.എം എൽ എ യ്ക്ക് ഒപ്പം യു.ഡി എഫ് ആർ എം പി നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ, പറമ്പത്ത് പ്രഭാകരൻ, പ്രദീപ് ചോമ്പാല , അനുഷ ആനന്ദസദനം, കവിത അനിൽകുമാർ, ശ്യാമള കൃഷ്ണാർ പിതം , കെ പി വിജയൻ എന്നിവരുമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe