സാന്ത്വനം കടലൂർ കൾച്ചറൽ ഓർഗനൈസേഷൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

news image
Jul 15, 2026, 7:13 am GMT+0000 payyolionline.in

നന്തിബസാർ: സാന്ത്വനം കടലൂർ കൾച്ചറൽ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സാന്ത്വനം കുടുംബാംഗങ്ങൾക്കുള്ള ആദരവും ക്യാഷ് അവാർഡ് വിതരണവും നടത്തി. നന്തി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന സമ്മേളനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു.

പഠനത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ, യുവതലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി വിദ്യാർത്ഥികൾ രംഗത്തുവരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓർമ്മിപ്പിച്ചു. ചടങ്ങിൽ ബി.ഡി.എസ് ബിരുദം പൂർത്തിയാക്കിയ ഡോ. നൈന ഷെറിന് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

സാന്ത്വനം ചെയർമാൻ സക്കരിയ്യ പൊന്നുകണ്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘ഉന്നത പഠനവും തൊഴിൽ സാധ്യതകളും’ എന്ന വിഷയത്തിൽ സിജി കോംപിറ്റൻസി ഡെവലപ്‌മെന്റ് ഡയറക്ടർ പി.എ. ഹുസൈൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഇഷ്ടപ്പെട്ട തൊഴിൽ മേഖലകൾ കീഴടക്കുന്നതിന് വിദ്യാഭ്യാസത്തിൽ വ്യക്തമായ ലക്ഷ്യബോധം ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിദ്യാർത്ഥികളോട് വിശദീകരിച്ചു.

ബ്ലോക്ക് മെമ്പർ പി.കെ. മുഹമ്മദ് അലി, മൂടാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിന പിരിശത്തിൽ, ഷബീർ മണ്ടോളി, ഹനീഫ സ്റ്റാർ, റഷീദ് മണ്ടോളി, ഒ.കെ. മുസ്തഫ, ബഷീർ, വി.കെ.കെ. റിയാസ്, നബീൽ നന്തി എന്നിവർ സംസാരിച്ചു. താജുദ്ധീൻ നന്തി സ്വാഗതവും നൗഷാദ് നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe