സ്വർണഖനിയിൽ നിന്ന് നേരിട്ട് സ്വർണക്കട്ടികൾ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: ‘കെജിഎഫ് സ്വാമി’ തൃശൂരിൽ അറസ്റ്റിൽ

news image
Jun 11, 2026, 6:52 am GMT+0000 payyolionline.in

തൃശൂർ: വ്യാജ സ്വർണക്കട്ടി നിർമ്മിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കുപ്രസിദ്ധ പ്രതി ‘കെജിഎഫ് സ്വാമി’ എന്ന ഷാജി റൂറൽ പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട മാധവമംഗലം സ്വദേശിയാണ് അറസ്റ്റിലായ ഷാജി. സ്വർണഖനിയിൽ നിന്ന് നേരിട്ട് ജ്വല്ലറികളിലേക്ക് വൻതോതിൽ സ്വർണക്കട്ടികൾ എത്തിച്ചു തരാമെന്ന് വ്യവസായികളെ വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. തുടർന്ന് വ്യാജമായി വലിയ സ്വർണക്കട്ടികൾ നിർമ്മിച്ച് നൽകി ഇയാൾ പലരിൽ നിന്നായി ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു. മുൻപ് പാവറട്ടി സ്റ്റേഷൻ പരിധിയിൽ വ്യാജ സ്വർണ ഗണപതി വിഗ്രഹം കാണിച്ച് തട്ടിപ്പ് നടത്തിയ കേസിലും ഇയാൾ തന്നെയാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe