പയ്യോളി : 2022 -23 വാർഷിക പദ്ധതിയിൽ അംഗൻവാടി ക്രാഡിൽ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ 52 -ാം നമ്പർ അംഗൻവാടിയിൽ മുനിസിപ്പൽ തല ഉദ്ഘാടനം നടന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ സിപി ഫാത്തിമ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം നടത്തി.
ചടങ്ങിൽ എകരത്ത് നാരായണനെ മുൻസിപ്പൽ ചെയർമാൻ ആദരിക്കുകയുണ്ടായി .വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജല ചെത്തിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ എളോടി, കൗൺസിലർമാരായ ഗിരിജ,ഷിജിമിന അസൈനാർ,കാര്യാട്ട് ഗോപാലൻ, സൂപ്പർവൈസർ ജെനി, തോട്ടത്തിൽ നാരായണൻ, ആർ.ടി. ബാലകൃഷ്ണൻ. കാര്യാട്ട് നാരായണൻ, കൊമ്മുണ്ടാരി അസ്സയിനാർ , സത്യൻ കരിമ്പിൽ എന്നിവർ സംസാരിച്ചു