അജീഷ് കൊടക്കാട് ധീര വിപ്ലവകാരിയായ സോഷ്യലിസ്റ്റ്  – ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ

news image
Nov 7, 2022, 9:53 am GMT+0000 payyolionline.in

പയ്യോളി : അജീഷ് കൊടക്കാട് ധീരനായ വിപ്ലവകാരിയായ സോഷ്യലിസ്റ്റ് ആയിരുന്നുവെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അഭിപ്രായപ്പെട്ടു.
അജീഷ് കൊടക്കാട് ദിനത്തിന്റെ ഭാഗമായി ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനക്ക് ശേഷം ചേർന്ന സർവ്വകക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പ് നാക്കുന്ന തുറയൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ എൽ.ഡി.എഫ്, യു ഡി എഫ് , ബി.ജെ.പി സ്ഥാനാർത്ഥികളും ഒത്തുചേർന്നതോടെ സ്ഥാനാർത്ഥി സംഗമമായി സമ്മേളനം മാറി. വള്ളിൽ മുരളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.എം.പി. ബാലൻ, മനോജ് എം.പി, നൗഷാദ് മാസ്റ്റർ, കോടി കണ്ടി അബ്ദുൾ റഹിമാൻ , പി.ടി.ശശി, ടി.കെ.ബാലഗോപാലൻ, ബാബു മാസ്റ്റർ, പി.കെ.ബിജു, എസ്.വി.ഹരി ദേവ്, രാധിക,  ഇ.വി വിജീഷ് . എന്നിവര്‍  സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe