പയ്യോളി : സമൂഹത്തിൽ വർധിച്ചു വരുന്ന തിന്മകൾക്കും അധാർമിക പ്രവണതകൾക്കും ലഹരി ഉപയോഗത്തിനുമെതിരെയുമുള്ള ബോധവൽകരണം മഹല്ല് തലത്തിൽ കൂടുതൽ ശക്തമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പയ്യോളി മണ്ഡലം കൺവൻഷൻ അഭിപ്രായപ്പെട്ടു.” വിശ്വാസം വിശുദ്ധി വിമോചനം ” എന്ന പ്രമേയത്തിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയ്ൻറെ പയ്യോളി മണ്ഡലം പ്രഖ്യാപന സമ്മേളനം ടിപി അബ്ദുൽ അസീസ് ഉത്ഘാടനം ചെയ്തു.
ലീഗ് ഹൌസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി മുഹമ്മദ് അലി നന്തി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ജമാൽ മദനി, സാജിദ് ബിസ്മി, റിയാസ് സ്വലാഹി, സലാം പോണാരി, വിവി ബഷീർ, സാജിദ് ബിസ്മി എന്നിവർ പ്രസംഗിച്ചു.
കാമ്പെയ്ൻ കാലയളവിൽ ജനകീയ വിചാരണ, കുടുംബ സംഗമങ്ങൾ, അയൽക്കൂട്ടങ്ങൾ, കുടുംബ സർവേ, പുസ്തകസ്വാദനം, ഓൺലൈൻ ക്വിസ്, തസ്ഫിയ, സർഗ്ഗ വസന്തം , കൗതുകക്കൂട്ടം, പൊതു സമ്മേളനങ്ങൾ എന്നി പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത്. തുടർന്ന് നടന്ന ചർച്ചകളിൽ ഷാനിയസ് നന്തി, അബ്ദുറസാക് പയ്യോളി, സൈഫുല്ല എംപി, ഇബ്രാഹിം മർവ്വ എന്നിവർ സംസാരിച്ചു