‘അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ നിർമാണം’; കൊയിലാണ്ടി ബാർ അസോസിയേഷനും കണക്ടഡ് ഇനിഷ്യേറ്റിവും ചർച്ച സംഘടിപ്പിച്ചു

news image
Dec 16, 2022, 12:59 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷനും, കണക്ടഡ് ഇനിഷ്യേറ്റിവും ‘അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ നിർമാണം’ എന്ന വിഷയത്തിൽ സംയുക്തമായി ചർച്ച സംഘടിപ്പിച്ചു. കൊയിലാണ്ടി ബാർ അസാസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടി മഞ്ചേരി അഡീഷണൽ ജില്ലാ ജഡ്ജ്  എം.പി ജയരാജ് ഉദ്ഘാടനം ചെയ്ത് വിഷയം അവതരിപ്പിച്ചു.

ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അദ്ധ്യക്ഷതവഹിച്ചു. ബൽരാജ് മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ അഡ്വ.കെ. അഖില നന്ദി പറഞ്ഞു. ഐ എം എ യുടെ ദേശീയ വിമൻസ് അവാർഡ് ലഭിച്ചഡോക്ടർ സന്ധ്യ കുറുപ്പിനെ ചടങ്ങിൽ ഷാൾ അണിയിച്ച്  എം.പി. ജയരാജൻ ആദരിച്ചു. ചർച്ചയിൽ അഡ്വ. പി.ടി.ഉമേന്ദ്രൻ , അഡ്വ.കെ.ടി. ശ്രീനിവാസൻ , അഡ്വ. അമൽ കൃഷ്ണൻ . പി., അഡ്വ.ടി.കെ.രാധാകൃഷ്ണൻ , അഡ്വ. ഷജിത്ത് ലാൽ .എൻ.എസ്, അഡ്വ. ജി. പ്രവീൺ, അഡ്വ. ലക്ഷ്മി പ്രിയ, അഡ്വ.പി.പ്രഭാകരൻ, അഡ്വ.ടി.എൻ ലീന , എന്നിവർ ചർച്ചയിൽ പങ്കു കൊണ്ട് നിർദേശങ്ങൾ സമർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe