അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

news image
Jan 22, 2023, 2:29 pm GMT+0000 payyolionline.in

ന്യൂയോര്‍ക്ക്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പത്തോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാർക്കിലാണ് സംഭവം. ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കിടെ പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തരയോടെയാണ് വെടിവെപ്പുണ്ടായത്. പൊലീസ് അക്രമിക്കായുള്ള തിരച്ചിൽ തുടരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe