അയനിക്കാട് അയ്യപ്പൻ കാവ് യു.പി. സ്കൂളിൽ ഇനി എല്ലാ ക്ലാസുകളിലും ‘യുറീക്ക പദ്ധതി’

news image
Jul 5, 2024, 3:31 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് അയ്യപ്പൻകാവ് യു.പി. സ്കൂളിൽ എല്ലാ ക്ലാസ്സിലും ‘യുറീക്ക പദ്ധതി’ കേരളശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് രാകേഷ് പട്ടായിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. രഞ്ജിനി ടീച്ചർ ആശംസയും അനിത ടീച്ചർ നന്ദിയും പറഞ്ഞു. പരിഷത്ത് മേഖലാ സെക്രട്ടറി സജീവൻ, വിജയൻ എന്നിവരും സന്നിഹിതരായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe