പയ്യോളി : അയനിക്കാട് ട്രെയിനിടിച്ച് ഒരാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്കനെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു സംഭവം. ചെന്നെയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുന്ന ട്രെയിന്‍ ആണ് ഇടിച്ചത്.
ഇദ്ദേഹം റെയില്‍വേ ട്രാക്കിനരികിലൂടെ ഇരിങ്ങല്‍ ഭാഗത്ത് നിന്ന് നടന്ന് വരുന്നതായി ട്രാക്ക് ജോലിയിലുള്ള റെയില്‍വേ ജീവനക്കാരന് അറിയിച്ചിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇങ്ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.