പയ്യോളി: സാമൂഹ്യ സേവന സന്നദ്ധരായ ഒരുമ അയനിക്കാടിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സംഗമം രാജൻ കൊളാവിപ്പാലം ഉദ്ഘാടനം ചെയ്തു.
പിടിവി രാജീവൻ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ ജൈവ കർഷകനായി തിരഞ്ഞെടുത്ത കെ. ടി രാജീവനെ, രക്ഷാധികാരി വി. സുരേന്ദ്രൻ പൊന്നാട അണിയിച്ചു. വസന്ത അമ്മയ്ക്ക് ഓണപ്പുടവ നൽകി ആദരിച്ചു. ചുള്ളിയിൽ ശശീന്ദ്രൻ, കെ ടി രാജീവൻ, സുരേന്ദ്രൻ ടി.വി., പ്രസീത ഇ. കെ എന്നിവർ സംസാരിച്ചു. ടി കെ മോഹനൻ സ്വാഗതം പറഞ്ഞ ചടങ്ങിന് പി കെ രൺധീർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.