അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിൽ തെയ്യം കലാകാരനായ കെ.എം ബാലൻ കണ്ണമ്പത്ത് അരിക്കുളത്തെ ആദരിച്ചു

news image
May 14, 2024, 4:23 am GMT+0000 payyolionline.in

പുറക്കാട് : അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിൽ വെച്ച് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ തെയ്യം കലാകാരൻ  കെ.എം ബാലൻ കണ്ണമ്പത്ത് അരിക്കുളം എന്നവരെ ക്ഷേത്രം ഊരാളൻ ശ്രീ. പുളിഞ്ഞോളി ഗോപാലൻ നായർ പൊന്നാടയണിച്ചും മൊമെൻ്റോ നൽകിയും ആദരിച്ചു.

ദീർഘകാലമായി ക്ഷേത്രത്തിൽ തെയ്യം അണിയിച്ചൊരുക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ചടങ്ങിൽ ക്ഷേത്രപ്രസിഡണ്ട്  അമ്പാടി ബാലകൃഷ്ണൻ, സെക്രട്ടറി പുതുക്കുടി സുധീഷ് ബാബു, ട്രഷറർ അരിമ്പൂർ പ്രമോദ്, തെയ്യം കലാകാരൻ  നാരായണൻ നെല്യേരി മാണിക്കോത്ത്, ഭരണസമിതി അംഗങ്ങളായ പുതുക്കുടി നാരായണൻ അടിയോടി, അരിമ്പൂർ ബാലൻ നായർ, അരിമ്പൂർ നാരായണൻ അടിയോടി,നീലിയത്ത് രാജൻ, ഗോവിന്ദൻകുട്ടി നീലിയത്ത് അരിമ്പൂർ ശ്രീധരൻ , കമ്മിറ്റി അംഗങ്ങളും, ഭക്തജനങ്ങളും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe