ആഗോള അയ്യപ്പ സംഗമം; ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം കൊണ്ടുവരാൻ ആലോചന

news image
Sep 1, 2025, 5:57 am GMT+0000 payyolionline.in

ആഗോള അയ്യപ്പ സംഗമം നടക്കുന്ന ദിവസം ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നിയന്ത്രണം കൊണ്ടുവരാൻ ആലോചന. സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനം നൽകാനാണ് നീക്കം. മാസ പൂജയ്ക്ക് എത്തുന്ന ഭക്തരുടെ വെർച്വൽ ക്യൂ സ്ലോട്ട് വെട്ടികുറയ്ക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവിനെ യോഗത്തിലേക്ക് ക്ഷണിച്ചേക്കും.അയ്യപ്പ സംഗമം നടക്കുന്ന ദിവസം മാസ പൂജയ്ക്ക് എത്തുന്ന ഭക്തർക്കാണ് നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചന. അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനം നൽകാനാണ് നീക്കം. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ നിർദ്ദേശം ഉയർന്നത്. ആഗോള അയ്യപ്പസംഗമത്തിന് പ്രബല സമുദായ സംഘടനകളുടെ പിന്തുണ ലഭിച്ച ആത്മവിശ്വാസത്തിൽ സർക്കാരും , ദേവസ്വം ബോര്‍ഡും .

അതേസമയം ആഗോള അയ്യപ്പ സംഗമത്തിലേക്ക് പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രമാകും പ്രവേശനം നൽകുക. പങ്കെടുക്കുന്നവർ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് തവണ ദർശനം നടത്തിയിരിക്കണം.ശബരിമല വെർച്ചൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കൂ. തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. 500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe