കോഴിക്കോട്: ആനക്കുളം ജംഗ്ഷനിൽ കോഴിക്കോട് പോകുന്ന ബസ്സിന് പിന്നിൽ വാഗണർ കാർ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 11:30 ഓടെയായിരുന്നു സംഭവം.ബസ് ബ്രേക്ക് ഇട്ടതിനെ തുടർന്ന് വാഗണർ കാർ നിയന്ത്രണം വിട്ട് ബസ്സിന് പിറകിൽ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ ലാഡർ ഭാഗം കാറിന്റെ ബോണറ്റിൽ കുടുങ്ങുകയും, ഇരുവാഹനങ്ങളും വേർപെടുത്താൻ കഴിയാതെ വരികയും ചെയ്തു.വിവരം ലഭിച്ചയുടനെ കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലാഡർ കട്ട് ചെയ്ത് വാഹനങ്ങളെ വേർപെടുത്തി.അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്ന് അറിയിച്ചു.
സ്റ്റേഷൻ ഓഫീസർ ബിജു വി.കെയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എം, എഫ് ആര് ഓമാരായ ഇർഷാദ് പി.കെ, സുകേഷ് കെ ബി, ബിനീഷ് കെ, നിധിപ്രസാദി ഇ.എം, സുജിത്ത് എസ്.പി, നിധിൻരാജ് കെ, ഹോം ഗാർഡുമാരായ ഓംപ്രകാശ്, അനിൽകുമാർ, രാംദാസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.