ആയുഷ്മാൻ ഭവ ; പള്ളിക്കരയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

news image
Oct 6, 2023, 3:44 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് മേലടി സാമൂഹികാരോഗ്യ  കേന്ദ്രത്തിന്കീഴിൽ പളളിക്കര  ജനകീയ  ആരോഗ്യ കേന്ദ്ര പരിധിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അഞ്ചാംവാർഡ്മെമ്പർ  ഷീബ പുൽപാണ്ടി അധ്യക്ഷതവഹിച്ച  ചടങ്ങിൽ ജൂനിയർ ഹെൽത്ത്ഇൻസ്പക്ടർ പ്രകാശ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും കാഴ്ചപാടുകളെകുറിച്ചും വിശദീകരിച്ചു.

നാലാം വാർഡ്‌ മെമ്പർ ദിബിഷ  ചർച്ചയ്ക്ക്നേതൃത്വം നൽകി.  അവയവ ദാന പ്രതിജ്ഞ   പി ജി അനഘ  ( എം എല്‍ എസ് പി ) ചൊല്ലി കൊടുത്തു.
4, 5 വാർഡിലെ അംഗനവാടി ടീച്ചർമാരും സാനിറ്റേഷൻ സമിതി അംഗങ്ങളും ചർച്ചകളിൽ സജീവമായി പങ്കെടുത്തു. അഞ്ചാം വാർഡ് ആശാവർക്കർ പ്രസന്ന നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe