തിക്കോടി: പുറക്കാട് നോർത്ത് എൽ.പി സ്കൂൾ ക്ലാസ് ലൈബ്രറി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പുസ്തകപ്പയറ്റ് രക്ഷിതാക്കളും നാട്ടുകാരും ആവശത്തോടെ ഏറ്റെടുത്തപ്പോൾ ക്ലാസ് ലൈബ്രറിയിലേക്കുള്ള മുഴുവൻ പുസ്തകങ്ങളും ശേഖരിക്കാൻ സാധിച്ചു. ക്ലാസ് ലൈബ്രറി ഉദ്ഘാടനം തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിർവ്വഹിച്ചു. പ്രമുഖ സാഹിത്യകാരനും ഗാനരചയിതാവുമായ രമേശ് കാവിൽ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡണ്ട് കെ.വി. അൽതാസ് അധ്യക്ഷത വഹിച്ചു.
തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , ഏഴാം വാർഡ് മെമ്പർ യു.കെ. സൗജത്ത്, എം.പി.ടി.എ പ്രസിഡണ്ട് ദൃശ്യ, വേണുഗോപാൽ, സത്യൻ പുളിഞ്ഞോളി, സി. കുഞ്ഞാമു, അനിൽകുമാർ, നിധിൻരാജ്,എൻ.ടി.ബിജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ടി.കെ നൗഷാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനീത നന്ദിയും പറഞ്ഞു.
പൂർവ്വ വിദ്യാർത്ഥികളായ യു.വി. ശംസുദ്ദീൻ, സി.എം ജ്യോതിഷ്, ഫിറോസ് ഗിനാദ് എന്നിവരാണ് ക്ലാസ് ലൈബ്രറിക്കാവശ്യമായ ഷെൽഫുകൾ സ്പോൺസർ ചെയ്തത്.