പയ്യോളി: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) കൊയിലാണ്ടി നിയോജകമണ്ഡലം സമ്മേളനം മെയ് 10 ന് ഇ. കുമാരൻ മാസ്റ്റർ നഗർ പയ്യോളിയിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം വൈകീട്ട് 5 മണിക്ക് കിഴൂരിൽ നിന്ന് ആരംഭിച്ച് വൈകീട്ട് 6 മണിയോടെ പയ്യോളി നഗരത്തിലെ പൊതുസമ്മേളന നഗരിയിൽ എത്തിച്ചേരും. പാർട്ടിയുടെ ബാൻ്റ് വളണ്ടിയർമാർ അകമ്പടി ഒരുക്കുന്ന പ്രകടനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കും.
ആർ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ്കുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ, സംസ്ഥാന സെക്രട്ടറിമാരായ മനയത്ത് ചന്ദ്രൻ, സലീം മടവൂർ, ഇ.പി. ദാമോദരൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. പൊതുസമ്മേളനത്തിനു ശേഷം സമത തുറയൂർ ഒരുക്കുന്ന “സ്വാതന്ത്ര്യത്തിൻ്റെ പോരാട്ടം” എന്ന മ്യൂസിക്കൽ ഡ്രാമ അരങ്ങേറും. പത്ര സമ്മേളനത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസി ഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, സ്വാഗതസംഘം ചെയർമാൻ പി.ടി. രാഘവൻ, സ്വാഗത സംഘം ട്രഷറർ കെ.വി. ചന്ദ്രൻ, കെ പി ഗിരീഷ് കുമാർ, പി പി മോഹൻദാസ് എന്നിവർ പങ്കെടുത്തു.