ഇക്കൊല്ലത്തെ സദ്യ ഈ ഇഞ്ചിക്കറി കൊണ്ടുപോകും.. ഉറപ്പ്..; ഇങ്ങനെ ഉണ്ടാക്കി നോക്കൂ

news image
Aug 28, 2025, 10:58 am GMT+0000 payyolionline.in

നിങ്ങളുടെ ഈ വർഷത്തെ ഓണ സദ്യ ഈ ഇഞ്ചിക്കറി കൊണ്ട് പോകും. ഈ ഓണക്കാലത്ത് സദ്യയുടെ കൂടെ വിളമ്പാൻ ഒരു ഗംഭീര ഇഞ്ചി കറി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

ആവശ്യമായ സാധനങ്ങൾ

ഇഞ്ചി- 100 ഗ്രാം
ചുവന്നുള്ളി- 100 ഗ്രാം
പച്ചമുളക്- 3
വെളിച്ചെണ്ണ- 3 ടേബിൾസ്പൂൺ
കടുക്- 1/2 ടീസ്പൂൺ
വറ്റൽമുളക്- 2
കറിവേപ്പില- ആവശ്യത്തിന്
മുളകുപൊടി- 1/2 ടീസ്പൂൺ
ഉലുവപ്പൊടി- 1 ടീസ്പൂൺ
കായം- 1 നുള്ള്
പുളി- 1 നെല്ലിക്ക വലിപ്പത്തിൽ
വെള്ളം- 3/4 കപ്പ്
ശർക്കര- ചെറിയ ഒരു കഷ്ണം
ഉപ്പ്- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു പാത്രം അടുപ്പിൽ വെച്ച് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക. ശേഷം ഇതിലേയ്ക്ക് 100 ഗ്രാം ഇഞ്ചി വട്ടത്തിൽ ചെറുതായി അരിഞ്ഞതു ചേർത്ത് വേവിക്കുക. ഇതിൽ ചുവന്നുള്ളി അരിഞ്ഞതും, മൂന്ന് പച്ചമുളക് അരിഞ്ഞതും ചേർത്തിളക്കാം. ബ്രൗൺ നിറമായി വരുമ്പോൾ ഇവ മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റുക.ഇഞ്ചി വറുത്ത അതേ എണ്ണയിലേയ്ക്ക് അര ടീസ്പൂൺ കടുക്, രണ്ട് വറ്റൽമുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് വറുക്കുക. അര ടീസ്പൂൺ​ മുളുകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഉലുവപ്പൊടി, ഒരു നുള്ള് കായം എന്നിവ ചേർത്തിളക്കാം. ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്തതും, ഒന്നര ടീസ്പൂൺ ശർക്കര പൊടിച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ഇതിലേയ്ക്ക് വറുത്തു വെച്ചിരിക്കുന്ന ഇഞ്ചിയും ചുവന്നുള്ളിയും അരച്ചു ചേർക്കുക. ശേഷം അടുപ്പിൽ നിന്നും മാറ്റാം. സ്വാദൂറും ഇഞ്ചിക്കറി റെഡി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe