ഇതാണ് മോനെ… ഗോതമ്പു പായസം; ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ

news image
Sep 3, 2025, 7:47 am GMT+0000 payyolionline.in

പായസം പലവിധമുണ്ട്. എല്ലാം ഒന്നും പലർക്കും ഉണ്ടാക്കാൻ അറിയണമെന്നില്ല. എന്നാൽ ഇനി ഒന്നും ഉണ്ടാക്കാൻ അറിയാത്തവർക്കായി ഈ ഓണക്കാലത്ത് എളുപ്പത്തിൽ ഉണ്ടാകാവുന്ന ഗോതമ്പു പായസത്തിന്റെ റെസിപ്പി പറഞ്ഞു തരട്ടെ..

അവശ്യ ചേരുവകൾ

നുറുക്ക് ഗോതമ്പ് – 150 ഗ്രാം
ശർക്കര പാനി – 350 മില്ലിലിറ്റർ (ഏകദേശം 400 ഗ്രാം ശർക്കര ഉരുക്കിയത്)
രണ്ടാം പാൽ (കട്ടി കുറഞ്ഞ തേങ്ങാ പാൽ) – 300 മില്ലിലിറ്റർ
ഒന്നാം പാൽ (കട്ടിയുള്ള തേങ്ങാ പാൽ) – 100 മില്ലിലിറ്റർ
ഏലയ്ക്ക പൊടിച്ചത് – 4 എണ്ണം
അണ്ടിപ്പരിപ്പ് – 10 എണ്ണം
ഉണക്ക മുന്തിരി – ആവശ്യത്തിന്
നെയ്യ് – 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

നുറുക്ക് ഗോതമ്പ് നന്നായി കഴുകി ഒരു പ്രഷർ കുക്കറിൽ വെള്ളം ഒഴിച്ച് വേവിക്കുക. ഒരു വിസിൽ വന്ന ശേഷം തീ കുറച്ച് 20 മിനിറ്റ് വേവിച്ചെടുക്കുക. ചൂടായ ഒരു ഉരുളിയിൽ നെയ്യ് ചേർത്ത ശേഷം വേവിച്ച ഗോതമ്പ് വെള്ളം ഇല്ലാതെ ചേർത്ത് 3-4 മിനിറ്റ് വഴറ്റുക. ഇതിലേക്ക് ശർക്കര പാനിയാക്കിയതും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളക്കി കുറുക്കിയെടുക്കുക. കട്ടി കുറഞ്ഞ തേങ്ങാ പാൽ ഒഴിച്ച് ഇളക്കി 8 മിനിറ്റ് വറ്റിച്ചെടുക്കുക. തീ കുറച്ച ശേഷം കട്ടിയുള്ള തേങ്ങാ പാൽ ചേർത്ത് നന്നായി ഇളക്കുക. പക്ഷെ തിളക്കാൻ അനുവദിക്കരുത്. അവസാനം, വറുത്ത അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേർക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe