“ഇനി ഞാൻ ഒഴുകട്ടെ” ക്യാമ്പയിന്‍ ; കൊയിലാണ്ടി നെല്ലിയാടി പുഴ ശുചീകരണം നടത്തി

news image
May 31, 2023, 8:34 am GMT+0000 payyolionline.in

കൊയിലാണ്ടി : നവകേരള മിഷൻ “ഇനി ഞാൻ ഒഴുകട്ടെ” ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ നെല്ലിയാടി പുഴ ശുചീകരണം നടത്തി.നഗരസഭ ചെയർപേഴ്സൺ സുധ കെ.പി.ഉദ്ഘാടനം നിർവഹിച്ചു .നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില.സി സ്വാഗതം പറഞ്ഞു.നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ ബാബു നന്ദി രേഖപ്പെടുത്തി.

വാർഡ് കൗൺസിലർ രമേശൻ മാസ്റ്റർ, വാർഡ് വികസന സമിതി കൺവീനർ സിജീഷ് പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് എ.പി, കെ റിഷാദ്, വിജിന പി , ലിജോയ് എൽ, ജമീഷ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.പുഴ ശുചീകരണത്തിലൂടെ ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകളും പ്ലാസ്റ്റിക് കവറുകളും ഉൾപ്പെടെയുള്ള അജൈവ പാഴ് വസ്തുക്കൾ നഗരസഭ എംസിഎഫിലേക്ക് മാറ്റി.

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിലും വിവിധതരത്തിലുള്ള ശുചീകരണ പ്രവർത്തികൾ നടന്നുവരികയാണ്. 16 കുളങ്ങൾ,27576 മീറ്റർ ഡ്രെയിനേജ് , 13811 മീറ്റർ തോട് എന്നിവയിലെ മണ്ണും മാലിന്യങ്ങളും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പെടുത്തി നീക്കം ചെയ്ത് ഒഴുക്ക് സുഖമാക്കിയിട്ടുണ്ട്. നീക്കം ചെയ്ത അജൈവ പാഴ് വസ്തുക്കൾ ഹരിത കർമ്മ സേന ശേഖരിച്ച് എംസിഎഫിലേക്ക് മാറ്റിയിട്ടുണ്ട്.നഗരത്തിലെ വലിയ ഡ്രൈനേജുകളിൽ നിന്നും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് ഒഴുക്ക് സുഖമാക്കുന്നതിന് പത്തുലക്ഷം രൂപ വകയിരുത്തി പണി പുരോഗമിച്ച് വരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe