തിരുവനന്തപുരം : കേരളം കാത്തിരിക്കുന്ന ആ വിധിദിനം ഇന്ന്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8ന് ആരംഭിക്കും. ആദ്യഫലം രാവിലെ 8.30നും പൂർണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ഫലം വരുന്ന വഴി
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ വോട്ടെണ്ണൽ ഒരു മേശയിൽ ഒരേസമയം; എണ്ണിത്തുടങ്ങുന്നത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ഒരേസമയം ഒരു മേശയിൽ നടക്കും. ഒരേ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിലാണ് 3 ഫലങ്ങളും. ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിൽ ഉൾപ്പെടുന്ന മുഴുവൻ ബൂത്തുകളുടെയും വോട്ടെണ്ണൽ ഒരു മേശയിൽ കൗണ്ടിങ് സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ നടക്കും. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ യൂണിറ്റുകൾ മേശയിൽ എത്തിക്കും
.
