പയ്യോളി: ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായന പക്ഷാചരണോടനുബന്ധിച്ച് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ “വായന വിചാരങ്ങൾ” എന്ന പരിപാടി നടത്തി. പരിപാടി എം.ഇ.ടി ആട്സ് എൻ്റ് സയൻസ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ എം.കെ അശ്വതി ഉദ്ഘാടനം ചെയ്തു.
കെ. ജയശ്രീ സ്വാഗതം പറഞ്ഞ ചടങ്ങിൽ സയന ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ മഞ്ജുഷ ചെറുപ്പനാരി,സുമിചന്ദ്ര, കെ.സി ഷിജില,ലേഖ കെ തുടങ്ങിയവർ സംസാരിച്ചു . എസ് ശരണ്യ നന്ദി പറഞ്ഞു.