ഇരിങ്ങലിൽ മദ്രസ പൊതു പരീക്ഷ ഉന്നത വിജയികളെ കെ.എം.എസ്.ജി അനുമോദിച്ചു

news image
Apr 17, 2023, 12:58 pm GMT+0000 payyolionline.in

പയ്യോളി :  കോട്ടക്കൽ മഹല്ലിലെ വിവിധ മദ്രസകളിൽ നിന്ന് സമസ്ത പൊതുപരീക്ഷ ഉന്നത വിജയികളായവർക്ക് കെ.എം.എസ് . ജി കോട്ടക്കൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കോട്ടക്കൽ ജുമഅത്ത് പള്ളി ഖത്തീബ് ഷൗക്കത്ത് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. ടി.ടി.ഇസ്മായിൽ അധ്യക്ഷത വഹിച്ചു.

മഹല്ല് പ്രസിഡണ്ട് യു.ടി കരീം, ട്രഷറർ പള്ളിപ്പുരയിൽ അബ്ദുറഹിമാൻ, പി കുഞ്ഞാമു ( ഹിദായത്തു സ്വബിയാൻ മദ്രസ ), ഷക്കീബ് മാസ്റ്റർ ( ഇലാഹിയ്യ മദ്രസ ), സി പി ഷംസുദ്ദീൻ (നൂറുൽ ഇസ്ലാം മദ്രസ ),യു .ടി .അഷ്റഫ് മാസ്റ്റർ ,ഖാലിദ് എസ് എം, നജീബ് ഉസ്താദ്, യൂനുസ് പുനത്തിൽഎന്നിവർ സംസാരിച്ചു.

സമീർ വേളം (സിജി സീനിയർ റിസോഴ്സ് പേഴ്സൺ ) വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ഉന്നത വിജയികൾക്ക് മൊമെൻ്റോയും ടോപ്പ് പ്ലസ് നേടിയവർക്ക് ക്യാഷ് അവാർഡും വിതരണം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe