ഇരിങ്ങൽ അറുവയിൽ ദാമോദരൻ സ്മാരക വായനശാല & ലൈബ്രറിയിൽ പുസ്തക ചർച്ച

news image
Jun 30, 2025, 3:56 pm GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം  ദാമോദരൻ സ്മാരക വായനശാല & ലൈബ്രറി പുസ്തക ചർച്ച സംഘടിപ്പിച്ചു. ഇ. വി വത്സൻ മാസ്റ്ററുടെ ‘മധുമഴ തന്ന മധുര ജന്മം’ ആത്മകഥാംശമുള്ള പുസ്തകത്തെക്കുറിച്ചും അതിലെ പാട്ടുകളെക്കുറിച്ചും ചർച്ചകൾ നടന്നു.

പി.കെ.ശ്രീധരൻ പുസ്തകം പരിചയപ്പെടുത്തി. ഏ.കെ.നാണു മോഡറേറ്ററായിരുന്നു.
രത്നാകരൻ പടന്നയിൽ, സുനിൽ ചാത്തോത്ത്, കെ.കെ അഭിലാഷ്,  ടി.സുധാകരൻ, ടി.വി
പ്രകാശൻ , ഇ.കെ. ലിനിഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
സൂര്യരാഗ് എം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.
തുടർന്ന് മധുമഴയിലെ ഗാനങ്ങൾ എം.ടി രമേശൻ, ബിജു പുത്തൂക്കാട് എന്നിവർ ആലപിച്ചു .
ടി. രമേശൻ സ്വാഗതവും എം ദാസൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe