ഇരിങ്ങൽ അറുവയിൽ പാലം ഉദ്ഘാടനം ചെയ്തു

news image
Jun 12, 2023, 5:27 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി നഗരസഭയുടെ 2022 -23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച അറുവയിൽ പാലത്തിൻറെ ഉദ്ഘാടനം പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ എളോടി അധ്യക്ഷത വഹിച്ചു. കെ.  അനിത , വി കെ ഗിരിജ , പടന്നയിൽ പ്രഭാകരൻ , ഷൈജു കുന്നങ്ങോത്ത്, നിതീഷ് പി വി ,  ടിപവിത്രൻ. ഇ-കെ ലിനീഷ്, സി.ടി അബ്ദുറഹിമാൻ, പി.വി നിധിഷ് ,പി വി ബാബു, പി.പി. കണ്ണൻ സംസാരിച്ചു. വിലാസിനി നാരങ്ങോളി സ്വാഗതവും സബീഷ് കുന്നങ്ങോത്ത് നന്ദിയും പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe