ഇരിങ്ങലിൽ നടന്നു പോകുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

news image
Jun 5, 2025, 1:07 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങലിൽ നടന്നു പോകുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ഇരിങ്ങൽ കക്കറവയലിൽ സരോജിനി (58) യാണ് മരിച്ചത്. ഇരിങ്ങൽ സർവീസ് സഹകരണ ബാങ്കിൽ പോയി തിരികെ വീട്ടിലേക്ക് വരുന്നതിനിടെ യായിരുന്നു അപകടം.  ഭർത്താവ് : ശശീന്ദ്രൻ. മക്കൾ:  സജിന, സജു , സഞ്ജയ്. മരുമക്കൾ: റാം മനോഹർ ( തുറയൂർ – മുണ്ടാളിത്താഴ ), നിജിഷ ( അരിക്കുളം), രശ്മി ( കടിയങ്ങാട്) . സഹോദരങ്ങൾ : നാരായണൻ, കൃഷ്ണൻ, ലക്ഷമണൻ (വില്യാപ്പള്ളി ) , ജാനകി (കടവത്തൂർ). സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe