കോട്ടക്കല്‍ സ്കൂള്‍ എൻ എസ്എസ് ഇരിങ്ങൽ കുടുബാരോഗ്യ കേന്ദ്രത്തിലേക്ക് സ്റ്റീൽ വീൽ ചെയറും ബ്ലഡ് ഡോണർ ചെയറും നൽകി

news image
Feb 28, 2023, 12:50 pm GMT+0000 payyolionline.in

ഇരിങ്ങൽ: കുഞ്ഞാലി മരക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ്എസ് വളണ്ടിയർമാർ ഇരിങ്ങൽ കോട്ടക്കൽ കുടുബാരോഗ്യ കേന്ദ്രത്തിലേക്ക് സ്റ്റീൽ വീൽ ചെയറും ബ്ലഡ് ഡോണർ ചെയറും നൽകി. എഫ് എച്ച് സി യിൽ  നടന്ന പരിപാടിയുടെ ഉദ്ഘാടനം എൻ എസ് എസ് പയ്യോളി ക്ലസ്റ്റർ കോഡിനേറ്റർ ശ്രീജിത്ത് നിർവഹിച്ചു. മുഖ്യാതിഥി മെഡിക്കൽ ഓഫീസർ ഡോ. സുനിത ഉപകരണങ്ങൾ ഏറ്റുവാങ്ങി.

കലണ്ടർ ചലഞ്ചിലൂടെയും കലോത്സവ സമയത്ത് പലഹാരങ്ങൾ വിൽപ്പന നടത്തിയും കണ്ടെത്തിയ ഫണ്ട് ഉപയോഗിച്ചാണ് വളണ്ടിയർമാർ ഈ ഒരു പ്രവർത്തനം ചെയ്തത്.
ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഹാശിൽ അഹമ്മദ് സ്വാഗതവും, പി റ്റി എ പ്രസിഡന്റ് ഹമീദ് കെ കെ അദ്ധ്യക്ഷ സ്ഥാനവും വഹിച്ചു.
പ്രിൻസിപ്പാൾ അഖിലേഷ് ചന്ദ്ര , ഹെഡ് മാസ്റ്റർ സുനിൽ ജി, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ, അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി സുമേഷ് പി എം എന്നിവർ ആശംസയും എൻ എസ് എസ് വളണ്ടിയർ അഫ്ന ബഷീർ നന്ദിയും പറഞ്ഞു. സ്കൂളിലെ മറ്റു അധ്യാപകർ, ഹോസ്പിറ്റൽ ജീവനക്കാർ, പി ടി എ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe