പയ്യോളി: മേപ്രം കുറ്റി രാജേന്ദ്രൻ ജവഹർ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ജില്ലാ തല വോളി നൈറ്റ് നടക്കും. കോഴിക്കോട് ജില്ലാ വോളിബോൾ അസോസിയേഷൻ അഫിലിയേറ്റഡ് ക്ലബ്ബായ ജവഹർ നിരവധി തവണ എ ഡിവിഷൻ ചാമ്പ്യന്മാരായിട്ടുണ്ട്. നാളെ (ഫെബ്രുവരി 26 ) നടക്കുന്ന ജില്ലാ വോളി നൈറ്റിൽ ജില്ലയിലെ 8 ഓളം പ്രഗത്ഭരായ ടീമുകൾ ഏറ്റുമുട്ടുന്നു..
ഉദ്ഘാടന മത്സരത്തിൽ ജില്ലാ പോലീസ്- സ്വപ്ന ബാലുശ്ശേരിയുമായി ഏറ്റുമുട്ടുമ്പോൾ രണ്ടാം മത്സരത്തിൽ ആതിഥേയരായ ജവഹർ – ബ്രദേഴ്സ് വാണിമേലുമായി മുഖാമുഖം നേരിടുന്നു. കൂടാതെ സായ് സെന്റെർ കോഴിക്കോട്- ജാൻ വടകര, ചെമ്പനീർ മുപ്പിലാവിൽ- വോളിബ്രദേഴ്സ് പയിമ്പ്ര എന്നിവരും കളത്തിലിറങ്ങുന്നു. ഫിബ്രവരി 28 മാർച്ച് 1 തിയ്യതികളിൽ സെമിഫൈനലും മാർച്ച് 2 ന്ഫൈനലും നടക്കും. മുഖ്യാതിഥിയായി ഡി വൈ എസ് പി വടകര (നാർക്കോട്ടിക് സെൽ ) പടന്നയിൽ പ്രകാശൻ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ പ്രസിഡണ്ട് ടി.പവിത്രൻ , സെക്രട്ടറി .ഷാജി.ഒ.എൻ, വൈസ് പ്രസിഡണ്ട് , സജിത്ത് മലോൽ , കെ .കെ വിജയൻ സബീഷ് കുന്നങ്ങോത്ത് എന്നിവർ പങ്കെടുത്തു.