ഇരിങ്ങൽ നന്മ സാംസ്കാരിക വേദിയുടെ ഓണാഘോഷം

news image
Sep 8, 2025, 2:09 pm GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ നന്മ സാംസ്കാരിക വേദി  ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ദമ്പതികൾക്കുമായി നടത്തിയ വ്യത്യസ്തയാർന്ന കലാ കായിക മത്സരങ്ങൾ ജനശ്രദ്ധ പിടിച്ചു പറ്റി. വൈകീട്ട് സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു.

” സിനിമ ഗാനങ്ങളെയും സംഭാഷണങ്ങളെയും കോർണിത്തിണക്കിയ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പിന പരിപാടി ‘പാടാം പറയാം’ ശ്രദ്ധേയമായി.
പരിപാടികൾ ഡോ: എം. ഷിംജിത്ത് , ഒ എൻ ഷാജി , ടി.വി പ്രകാശൻ , കെ.കെ. രാജേഷ്  എന്നിവർ നിയന്ത്രിച്ചു. ബിജു പുത്തുക്കാട് അദ്ധ്യക്ഷത വഹിച്ചു.
പി.വി ബാബു , കെ.കെ സതീശൻ , ബൈജു ഇരിങ്ങൽ , ഒ.കെ ചന്ദ്രൻ , എം വി ഷൈജു , ഒ എൻ ബാലൻ  , എം രാഗേഷ്  എന്നിവർ സംസാരിച്ചു.

ഒ എൻ  പ്രജീഷ് കുമാർ സ്വാഗതവും എം.വി സന്ദീപ്  നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe