പയ്യോളി: ഇറക്കുമതി തീരുവ കൂട്ടിയ ട്രംപിൻ്റെ നടപടിക്കെതിരായും നിസംഗത പാലിക്കുന്ന മോദിക്കെതിരായും ഇടതുപക്ഷ കർഷക – കർഷക തൊഴിലാളി സംഘടനകളായ കേരള കർഷകസംഘം, കെഎസ്കെടിയു, അഖിലേന്ത്യാ കിസാൻ സഭ , കിസാൻ ജനത എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമ വും സംഘടിപ്പിച്ചു.

ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച ട്രംപിൻ്റെ നടപടിക്കെതിരെ ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തി ൽ പയ്യോളിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം എം പി ഷിബു ഉദ്ഘാടനം ചെയ്യുന്നു
ബീച്ച് റോഡിൽ നടന്ന പ്രതിഷേധ സംഗമം സിപിഐ എം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. പി ടി രാഘവൻ അധ്യക്ഷനായി. എൻ സി മുസ്തഫ, കെ ശശിധരൻ,രാജൻ കൊളാവിപ്പാലം, കെ കെ പ്രേമൻ എന്നിവർ സംസാരിച്ചു. പി എം വേണുഗോപാലൻ സ്വാഗതവും കെ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.