ഉള്ളിയുടെ വിലയിടിവ്: സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ കർഷകരുടെ പ്രതിഷേധം

news image
Nov 28, 2022, 3:02 pm GMT+0000 payyolionline.in

മഹാരാഷ്ട്ര : ഉള്ളിയുടെ വിലയിടിവിൽ സംസ്ഥാന സർക്കാർ ഇടപെട്ടില്ലെങ്കിൽ പ്രതിഷേധമുയർത്തുമെന്ന് മഹാരാഷ്ട്രയിലെ കർഷകർ. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയിൽ ഉൽപ്പാദനച്ചെലവിലും താഴെ വിലയിടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കർഷരുടെ ഭീഷണി.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ലാസൽഗാവ് മാണ്ഡിയിലെ (മൊത്തവ്യാപാര മാർക്കറ്റ്) കർഷകർ ലേലം നിർത്തി സർക്കാരിന് എട്ട് ദിവസത്തെ അന്ത്യശാസനം നൽകി. വില വർധിപ്പിച്ചില്ലെങ്കിൽ, ഉള്ളി സംസ്ഥാന സെക്രട്ടേറിയറ്റിന് പുറത്ത് നിക്ഷേപിക്കുമെന്നാണ് സംസ്ഥാന ഉള്ളി ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ലാസൽഗാവ് മണ്ഡിയിലെ ഉള്ളിയുടെ വില രാജ്യത്തുടനീളമുള്ള മറ്റെല്ലാ മണ്ടികളിലെയും വിലയെ പ്രതിഫലിപ്പിക്കുന്നു. ലാസൽഗാവിലെ കർഷകർക്ക് ഒരു കിലോക്ക് ശരാശരി 7-10 രൂപ മാത്രമാണ് ലഭിക്കുന്നത്. ഒരു കിലോ ഉള്ളി കൃഷി ചെയ്യാൻ ശരാശരി 22-25 രൂപയാണ് ചെലവ്. എന്നാൽ, ഇക്കുറി ഉള്ളിക്ക് സ്ഥിരമായ വിതരണമുണ്ട്. നാഫെഡ് (നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) തുടർച്ചയായി ഉള്ളി വിപണിയിൽ ഇറക്കുന്നതാണ് വിലയിടവിന് പ്രധാന കാരണമെന്നാണ് കർഷകർ പറയുന്നത്.

വില സുസ്ഥിരമാക്കാനും ഭക്ഷ്യ വിലക്കയറ്റം തടയാനും സഹകരണ സംഘം രാജ്യത്ത് 250,000 ടൺ ഉള്ളി ബഫർ സ്റ്റോക്കായി വാങ്ങി. എന്നാൽ, ഇത് ഉള്ളി കർഷകരെ ദോഷകരമായി ബാധിക്കുന്നു. കർഷകർക്ക് വിളയുടെ ന്യായമായ വിഹിതം ലഭിക്കുന്നില്ല.

ദീപാവലിക്ക് ശേഷം കുറച്ച് ദിവസത്തേക്ക് വില വർധിച്ചു. ഒരു ക്വിന്റലിന് 2,800-3,000 രൂപ നിരക്കിലാണ് വിറ്റിരുന്നത്. അപ്പോഴാണ് നാഫെഡ് അവരുടെ സ്റ്റോക്ക് പുറത്തിറക്കിയതും വില തകർന്നതും. ഇത്തവണ, മെയ് മുതൽ ജൂലൈ വരെ, സർക്കാർ സാധാരണ 100,000-150,000 ടൺ സ്റ്റോക്കിൽ കൂടുതൽ വാങ്ങിയിട്ടുണ്ട്.

രാജ്യത്ത് ഉള്ളിയുടെ ശരാശരി ചില്ലറ വില 30.16 രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22.63 ശതമാനം കുറവാണ്. വില ഉയരുകയും കർഷകർക്ക് മാന്യമായ വില ലഭിക്കുകയും ചെയ്യുമ്പോൾ സർക്കാർ ഇടപെടും. കയറ്റുമതി നിരോധനത്തിലേക്ക് പോകുകയോ ബഫർ സ്റ്റോക്കുകൾ പുറത്തിറക്കുകയോ ചെയ്ത് ഉപഭോക്താക്കൾക്ക് വില കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കർഷകർ നഷ്ടത്തിലേക്ക് നീങ്ങുമ്പോൾ എന്തുകൊണ്ട് സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ ചോദ്യം.

മഹാരാഷ്ട്രയിലെ പ്രധാന വിളയാണ് ഉള്ളി. രാജ്യത്തെ മൊത്തം ഉൽപാദനത്തിന്റെ 35-40 ശതമാനവും സംസ്ഥാനത്തിന്റെതാണ്. ഡിസംബറോടെ അടുത്ത വിളയായ ഉള്ളിയും വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ ഇത് വിലയിടിവിന് കാരണമാകുമെന്ന് കർഷകർ ഭയപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe