ഉള്ളിയേരി നവധ്വനി സാംസ്കാരിക വേദി ഉന്നത വിജയികൾക്കുളള അനുമോദനവും ബോധവൽക്കരണ ക്ലാസ്സും നടത്തി

news image
Jul 8, 2024, 4:55 pm GMT+0000 payyolionline.in

.

ഉള്ളിയേരി: നവധ്വനി സാംസ്കാരിക വേദി ഉള്ളിയേരിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യുഎസ്എസ്, എൻ എം എം എസ് ഉന്നത വിജയികൾക്കുളള അനുമോദനവും ബോധവൽക്കരണ ക്ലാസ്സും എ.കെ.ജി.വില്ലയിൽ കരിങ്ങറ്റിക്കോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ച് നടന്നു.

നിജീഷ്.പി.എം സ്വാഗതവും നിവേദ് നടുക്കണ്ടി അദ്ധ്യക്ഷതയും വഹിച്ച ചടങ്ങ് ഉളളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.യുവതലമുറയെ സ്വാധീനിക്കുന്ന അപകടകരമായ സാമൂഹികമായ തിന്മയെ സംബന്ധിച്ച് രംഗീഷ് കടവത്ത് ക്ലാസ്സ് നയിച്ചു.ബിജു ചെറുവാട്ട് ആശംസയും ഷൈജു മീത്തലെചാലിൽ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe