ഉള്ള്യേരി പറമ്പിൻ്റെ മുകളിൽ ബസിന് പിന്നിൽ ഓട്ടോയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

news image
Nov 3, 2023, 4:34 pm GMT+0000 payyolionline.in
കൊയിലാണ്ടി: ഇന്നു രാത്രി 8 മണിയോടുകൂടി ആണ് ഉള്ള്യേരി പറമ്പിൻ്റെ മുകളിൽ അപകടമുണ്ടായത്. ഉള്ള്യേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ മുൻപിലുള്ള ബസ്സിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ  കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചു.
തുടർന്ന്  കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും റോഡിൽ പരന്നൊഴുകിയ ഓയിൽ വെള്ളമൊഴിച്ച് നീക്കുകയും ഗതാഗതം പുനസ്സ്ഥാപിക്കുകയും ചെയ്തു. ഗ്രേഡ് എ എസ്.ടി.ഒ.  മജീദ് പികെ യുടെ നേതൃത്വത്തിൽ എഫ്.ആർ.ഒ. മാരായ ബിനീഷ് വി കെ, ഹേമന്ത് ബി, അനൂപ് എൻപി, അരുൺ എസ്, സനൽ രാജ്, നിതിൻരാജ്, റഷീദ്, ഹോം ഗാർഡ് രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe