കോഴിക്കോട് : എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ടും വടകര മുൻ എം.എൽ എ യുമായ എം.കെ.പ്രേം നാഥിന് ചികിത്സ നിഷേധിച്ച കോഴിക്കോട് ഉള്ള ഡോക്ടർ ജെയിംസ് ജോസിന്റെ നടക്കാവിലെ ക്ലിനിക്കിലേക്ക് യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ധർണയും സംഘടിപ്പിച്ചു.അവശനിലയിൽ തൻറെ അടുത്തേക്ക് എത്തിയ പ്രേംനാഥിന് വേണ്ട രീതിയിലുള്ള ചികിത്സ നൽകാതെ പറഞ്ഞയച്ച ഡോക്ടറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് യുവജനതാദൾ അഭിപ്രായപ്പെട്ടു.
ധർണ്ണാ സമരത്തിൽ ജില്ലാ പ്രസിഡണ്ട് പി കിരൺജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര് , കെ.രജീഷ്, രാഗേഷ് കരിയാത്തും കാവ്, ടി.പി. ബിനു ,സി സർജാസ്, എം.കെ നിബിൻകാന്ത്, സി വിനോദ്, സുകേഷ് തിരുവമ്പാടി, ഗഫൂർ മണലൊടി ,ഷാജി പന്നിയങ്കര, അരങ്ങിൽ ഉമേഷ് , ശിവാനന്ദൻ , എൻ.പി മഹേഷ് ബാബു, എന്നിവർ സംസാരിച്ചു.